Aster Medcity Hospital Kerala, India

Thank you for visiting Aster Medcity

We have also been affected by the ongoing rains and rising water levels. A tributary of the Periyar has overflown into the hospital, making it practically impossible to access the facility.

If you would like to talk to your doctor, please call or send a text message to 9446293127 (9AM to 6PM) stating your name, your doctor's name and your Aster UHID.

New online, phone and email appointments will restart in a few days.

Our doctors are currently volunteering at flood relief camps across Ernakulam.

In this moment of crisis, Aster Medcity stands united with the people of Kerala and we will, in every possible way, do everything we can to live up to our promise, We'll Treat You Well.

Let’s work together to get our State healthy and back on her feet,

Best regards,
The Aster Team

ആസ്റ്റർ മെഡ്‌സിറ്റി സന്ദർശിച്ചതിനു നന്ദി.

കനത്ത മഴയും വെള്ളപ്പൊക്കവും ആസ്റ്റർ മെഡ്‌സിറ്റിയെയും ബാധിച്ചിരിക്കുന്നു. പെരിയാറിന്റെ ഒരു ഉപനദി ഉള്ളിലേക്ക് കര കവിഞ്ഞൊഴുകിയതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനം തന്നെ അസ്സാദ്ധ്യമായ ഒരവസ്ഥയാണ് ഇപ്പോഴുള്ളത്.

നിങ്ങൾക്ക് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കണമെങ്കിൽ 9446293127 എന്ന നമ്പറിലേക്കു വിളിക്കുകയോ (9AM to 6PM) അല്ലെങ്കിൽ നിങ്ങളുടെ പേര്, ഡോക്ടറുടെ പേര്, ആസ്റ്റർ UHID എന്നിവ ഉൾപ്പെടുത്തി SMS അയക്കുകയോ ചെയ്യാം.

ഓൺലൈൻ, ഫോൺ, ഇമെയിൽ വഴിയുള്ള അപ്പോയ്ന്റ്മെന്റുകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പുനരാരംഭിക്കുന്നതായിരിക്കും.

ഞങ്ങളുടെ ഡോക്ടർമാർ ഇപ്പോൾ എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലുള്ള ക്യാമ്പുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ആസ്റ്റർ മെഡ്‌സിറ്റി കുടുംബം ഈയൊരു പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ കേരളജനതയോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നു മാത്രമല്ല We'll Treat You Well എന്ന ഞങ്ങളുടെ ഉറപ്പ് കാത്തു സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഉറപ്പ് തരുന്നു.

നമ്മുടെ സംസ്ഥാനത്തെ അതിന്റെ പൂർവസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.